Your Image Description Your Image Description

സൗ​ദി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ന​ത്ത ചൂ​ടും ചി​ല​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റും വ​രും ദി​വ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​വു​മെ​ന്ന് ദേ​ശീ​യ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ചൊ​വ്വാ​ഴ്ച മു​ത​ൽ അ​റേ​ബ്യ​ൻ ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ ഉ​ഷ്‌​ണ​ത​രം​ഗം അ​നു​ഭ​വ​പ്പെ​ട്ട​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്. കു​വൈ​ത്തി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ൽ 52 ഡി​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല ക​ഴി​ഞ്ഞ ദി​വ​സം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. സൗ​ദി​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ അ​ഹ്‌​സ​യി​ലും ദ​മ്മാ​മി​ലും 50 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നോ​ട​ടു​ത്ത് താ​പ​നി​ല വ​ർ​ധി​ച്ച​താ​യി കേ​ന്ദ്രം ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ട്ടി.

റി​യാ​ദി​​ന്റെ​യും ന​ജ്‌​റാ​ന്റെ​യും ചി​ല ഭാ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച്​ മേ​ഖ​ല​ക​ളി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ പൊ​ടി​ക്കാ​റ്റ് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലും റി​യാ​ദി​ന്റെ​യും ന​ജ്‌​റാ​​ന്റെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും മ​ദീ​ന​യു​ടെ​യും മ​ക്ക​യു​ടെ​യും ചി​ല ഭാ​ഗ​ങ്ങ​ളി​ലും പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​കു​ന്ന സ​ജീ​വ​മാ​യ കാ​റ്റ് തു​ട​രു​മെ​ന്ന് കേ​ന്ദ്രം പ്ര​തീ​ക്ഷി​ക്കു​ന്നു. പൊ​ടി​ക്കാ​റ്റി​ന് കാ​ര​ണ​മാ​കു​ന്ന സ​ജീ​വ​മാ​യ കാ​റ്റി​​ന്റെ ആ​ഘാ​തം ജി​സാ​നി​ലേ​ക്കു​ള്ള തീ​ര​ദേ​ശ റോ​ഡി​ൽ ദൃ​ശ്യ​പ​ര​ത പൂ​ജ്യ​ത്തോ​ട​ടു​ത്താ​യി​രി​ക്കു​മെ​ന്ന് കേ​ന്ദ്രം വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *