Your Image Description Your Image Description

കൊല്ലം തേലവക്കര സ്‌കൂൾ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിക്കൊരുങ്ങി വി​ദ്യാഭ്യാസ വകുപ്പ്. എന്ത് ചെയ്താലും ശമ്പളം കിട്ടുമെന്ന മനോഭാവം അംഗീകരിക്കാനാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്കൂൾ മാനേജ്മെൻറിന് കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു. തേവലക്കര ബോയ്സ് ഹൈസ്കൂൾ പ്രധാനാധ്യാപികയെ സസ്പെൻഡ് ചെയ്യും.

നടപടിയെടുക്കാൻ സ്കൂൾ മാനേജ്മെൻറിന് നിർദേശം നൽകിയിട്ടുണ്ട്. മാനേജ്മെൻറ് നടപടിയെടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കുമെന്നും ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുതര പിഴവ് അനുവദിക്കാനാകില്ലെന്നും മാനേജ്മെൻറിനെതിരെ നടപടിക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന് അധികാരമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts