Your Image Description Your Image Description

റിയൽമി രണ്ട് 5ജി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ അ‌വതരിപ്പിച്ചു.റിയൽമിയുടെ ഏറെ പ്രശസ്തമായ നാർസോ സീരീസിലേക്ക് റിയൽമി നാർസോ 80 പ്രോ 5ജി , റിയൽമി നാർസോ 80x 5ജി എന്നിങ്ങനെ രണ്ട് ഫോണുകളാണ് അ‌വതരിപ്പിച്ചിരിക്കുന്നത്. ഇതിൽ പ്രോ മോഡൽ 20000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും 80x 5G 15000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകളുടെ സെഗ്മെന്റിലും ആണ് അ‌വതരിപ്പിച്ചിരിക്കുന്നത്.

റിയൽമി നാർസോ 80 പ്രോ 5ജിയുടെ റിയർ ക്യാമറ സജ്ജീകരണത്തിൽ 1/1.95 ഇഞ്ച് IMX882 സോണി സെൻസർ ഉള്ള 50MP മെയിൻ ക്യാമറ , 2MP മോണോക്രോം ക്യാമറ എന്നിവ ഇടം പിടിച്ചിരിക്കുന്നു. സെൽഫിക്കായി ഫ്രണ്ടിൽ f/2.4 അപ്പേർച്ചറുള്ള 16MP ക്യാമറയാണ് നൽകിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *