Your Image Description Your Image Description

യൂട്യൂബ് ലൈവ് സ്ട്രീമിംഗ് നയത്തിൽ പുതിയ മാറ്റം വരുത്തി. ഇനി മുതൽ 16 വയസ് തികഞ്ഞവർക്ക് മാത്രമേ ചാനലിൽ നിന്ന് ലൈവ് സ്ട്രീം ചെയ്യാൻ സാധിക്കൂ എന്ന പുതിയ നിയമമാണ് യൂട്യൂബ് കൊണ്ടുവന്നത്. നേരത്തെ ഈ പ്രായപരിധി 13 വയസായിരുന്നു. അതായത്, ഇപ്പോൾ 13നും 15നും ഇടയിൽ പ്രായമുള്ള യൂട്യൂബേഴ്സിന് ലൈവ് സ്ട്രീം ചെയ്യുന്നതിന് മുതിർന്നവരുടെ സഹായം തേടേണ്ടിവരും.

ജൂലൈ 22 മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരും എന്നാണ് റിപ്പോർട്ടുകൾ.16 വയസിന് താഴെയുള്ള ഒരു യൂട്യൂബർക്ക് ലൈവ് സ്ട്രീം ചെയ്യണമെങ്കില്‍ കൂടെയൊരു മുതിർന്ന വ്യക്തി ഇനി നിർബന്ധമാണ്. ആ മുതിർന്ന വ്യക്തിക്ക് യൂട്യൂബ് ചാനലിന്‍റെ എഡിറ്റർ, മാനേജർ അല്ലെങ്കിൽ ഉടമയോ ആകാം എന്നും യൂട്യൂബിന്‍റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വ്യക്തമാക്കുന്നു.

16 വയസിന് താഴെയുള്ള കുട്ടികൾക്ക് ഒറ്റയ്ക്ക് ലൈവ് സ്ട്രീം ചെയ്യാൻ അനുവാദമില്ലാത്തതിനാൽ മാതാപിതാക്കൾക്കോ രക്ഷിതാക്കൾക്കോ സാങ്കേതിക നിയന്ത്രണം കൈകാര്യം ചെയ്യേണ്ടി വരും. മാത്രമല്ല ലൈവ് സ്ട്രീം സമയത്ത് കുട്ടികളെ നിരീക്ഷിക്കുകയും വേണം. ഇത് കുട്ടികൾക്കും മാതാപിതാക്കൾക്കും ഇടയിൽ ഒരു പുതിയ ഡിജിറ്റൽ ബന്ധം സൃഷ്‍ടിക്കാൻ സഹായിക്കുമെന്നും യൂട്യൂബ് കരുതുന്നു.

കുടുംബാംഗങ്ങൾ ഒരുമിച്ച് ലൈവ് സ്ട്രീം ചെയ്യുന്നത് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുക മാത്രമല്ല, ഒരുമിച്ച് സമയം ചെലവഴിക്കാനുള്ള ഒരു പുതിയ ഡിജിറ്റൽ മാർഗമായി മാറുകയും ചെയ്യും. യൂട്യൂബ് ഒരു ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായി ഉപയോഗിക്കുന്ന കുടുംബങ്ങൾക്ക് ഈ മാറ്റം ഗുണം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Related Posts