Your Image Description Your Image Description

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരക്കുട്ടിയായ കായ് മാഡിസണ്‍ ട്രംപിനെ വിവാഹം കഴിക്കണമെന്ന മോഹവുമായി മതിൽ ചാടിക്കടന്ന 23 വയസുകാരൻ അറസ്റ്റിൽ. പാം ബീച്ചിലെ ട്രംപിന്റെ സ്ഥിരവസതിയായ മാര്‍ എ ലാഗോയുടെ മതിലാണ് യുവാവ് ചാടിക്കടന്നത്. പിടിക്കപ്പെട്ടതിന്റെ പിന്നാലെ ട്രംപിന്റെ പേരക്കുട്ടിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് സീക്രട്ട് സര്‍വീസ് ഏജന്റുമാരോട് പറഞ്ഞു.

ആന്റണി തോമസ് റെയ്‌സ് എന്നറിയപ്പെടുന്ന ഇരുപത്തിമൂന്നുകാരനെ അര്‍ധരാത്രിയില്‍ യുഎസ് സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ പിടികൂടുകയായിരുന്നു. കഴിഞ്ഞവര്‍ഷം ഡിസംബറിലും റെയ്‌സ് ഇതുപോലെ മാര്‍ എ ലാഗോയില്‍ അതിക്രമിച്ചുകയറിയതിനെത്തുടര്‍ന്ന് പിടിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. മാര്‍ എ ലാഗോയിലെത്തി ട്രംപുമായി സംസാരിക്കാനും അദ്ദേഹത്തിന്റെ ചെറുമകളെ വിവാഹാലോചന നടത്താനുമായിരുന്നു ഇയാളുടെ ശ്രമമെന്നാണ് പോലീസ് പറയുന്നത്.

ഡൊണാള്‍ഡ് ട്രംപ് ജൂനിയറിന്റെയും വനേസ ട്രംപിന്റെയും മകളാണ് കായ് മാഡിസണ്‍ ട്രംപ്. സംഭവം നടക്കുമ്പോള്‍ ട്രംപ് ഇവിടെയുണ്ടായിരുന്നില്ല, യുഎസ് തലസ്ഥാനമായ വാഷിങ്ടണ്‍ ഡിസിയിലായിരുന്നു. താന്‍ കുറ്റക്കാരനല്ലെന്ന് റെയ്‌സ് കോടതിയിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts