Your Image Description Your Image Description

സാംഭൽ: ഉത്തർപ്രദേശിലെ സാംബലിൽ 20 വയസ്സുകാരന്റെ വിവാഹ ഘോഷയാത്ര ദുരന്തത്തിൽ കലാശിച്ചു. 10 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടി നിയന്ത്രണം വിട്ട് മതിലിലേക്ക് ഇടിച്ചുകയറി മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടി ഉൾപ്പെടെ എട്ട് പേർ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വരൻ സൂരജ് പാൽ, അയാളുടെ സഹോദരന്റെ ഭാര്യ, ആശ (26), അവരുടെ മൂന്ന് വയസ്സുള്ള മകൾ ഐശ്വര്യ, ഗണേഷ് (29), രവി (28), സച്ചിൻ (22), മധു (20), കോമൾ (16) എന്നിവരുടെ മൃതദേഹം പോലീസ് തിരിച്ചറിഞ്ഞു. സൂരജ്, ആശ, ഐശ്വര്യ, ഗണേഷ്, സച്ചിൻ എന്നിവർ സംഭവസ്ഥലത്തുവെച്ചും കോമൾ, മധു, രവി എന്നിവർ അലിഗഡിൽ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts