Your Image Description Your Image Description

യുഎഇയിലെ സിനിമാ വ്യവസായം കൂടുതൽ ശക്തിപ്പെടുന്നു. അബുദാബിയിലെ ക്രിയേറ്റീവ് മീഡിയാ അതോറിറ്റി (സിഎംഎ) യുഎഇയിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസുകളിലൊന്നായ ഫിലിംഗേറ്റുമായി പങ്കാളിത്തമുറപ്പിച്ചു. യുഎഇയുടെ ദേശീയ വാർത്താ ഏജൻസിയായ വാം ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

യുഎഇയിലെ പ്രവാസികൾ ഉൾപ്പെടെയുള്ള പ്രതിഭകൾക്ക് വൻതൊഴിലവസരങ്ങളുണ്ടാക്കുന്ന പങ്കാളിത്തമാണിത്. ഇത് യുഎഇയിലെ വിശാലമായ സിനിമാ വ്യവസായത്തിന് ശക്തിപകരുമെന്നാണ് വിലയിരുത്തൽ. അടുത്ത അഞ്ച് വർഷത്തിനകം അബുദാബിയിൽ കുറഞ്ഞത് 15 സിനിമകളെങ്കിലും ഫിലിംഗേറ്റ് നിർമിക്കും. പുതിയ കലാകാരൻമാരെ വളർത്തിയെടുക്കുകയും ചെയ്യും. 1000-ത്തിലേറെ ഫ്രീലാൻസർമാർക്കും യുവ പ്രതിഭകൾക്കും തൊഴിൽപരിശീലനത്തിന് സംവിധാനമൊരുക്കും. യുവ ഇമിറാത്തി പ്രതിഭകൾക്ക് വിപുലമായ പഠന-വികസന ആനുകൂല്യങ്ങളും പങ്കാളിത്തത്തിലൂടെ ലഭ്യമാകും. അബുദാബിയെ ഒരു പ്രധാന ആഗോള പ്രൊഡക്ഷൻ കേന്ദ്രമാക്കി മാറ്റിയെടുക്കുന്നതിനാണ് പ്രാദേശിക നിർമാണ കമ്പനികളുമായുള്ള സഹകരണത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് സിഎംഎ ആക്ടിങ് ഡയറക്ടർ ജനറൽ മുഹമ്മദ് ദോബെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts