Your Image Description Your Image Description

ന്യൂയോർക്ക്: യെമനിലെ ഹൂത്തി കേന്ദ്രങ്ങളിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ 74 പേ‍ർ കൊല്ലപ്പെട്ടു. 170 ലേറെ പേർക്ക് പരിക്കേറ്റതായും റിപ്പോ‍ർട്ട്. തങ്ങളുടെ ചരക്കു കപ്പലുകൾക്ക് നേരെ ഹൂത്തികൾ നടത്തുന്ന ആക്രമണത്തിനുള്ള തിരിച്ചടിയാണിതെന്ന് അമേരിക്ക അറിയിച്ചു. യമനിലെ റാസ് ഇസ തുറമുഖം ലക്ഷ്യമാക്കി നടത്തിയ ആക്രമണം ഈ മേഖലയില്‍ അമേരിക്കയുടെ ഏറ്റവും വലിയ ആക്രമണമെന്നാണ് റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ടവരില്‍ രക്ഷാപ്രവര്‍ത്തകരും ആരോഗ്യപ്രവര്‍ത്തകരുമുണ്ടായിരുന്നുവെന്ന് യമന്‍ ആരോഗ്യമന്ത്രാലയം പറഞ്ഞു. ചരക്കു കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുന്നത് വരെ ഹൂത്തികളെ വെറുതെ വിടില്ലെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകി. അടുത്ത മാസം ഇറാന്റെ ആണവോർജ കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള ഇസ്രായേൽ പദ്ധതി ട്രംപ് ഇടപെട്ട് തടഞ്ഞതായുള്ള റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts