Your Image Description Your Image Description

തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിക്കുകയും സ്ത്രീകളെ മനുഷ്യക്കടത്ത് നടത്തുകയും പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതിന് പ്രവാസികളെ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.ഏഷ്യന്‍ രാജ്യക്കാരായ മൂന്ന് പേരെയാണ് പിടികൂടിയത്.

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് എന്‍ക്വയറീസ് ആന്‍ഡ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷനും ബൗഷറിലെ സ്പെഷല്‍ ടാസ്ക് ഫോഴ്സ് യൂണിറ്റും ചേർന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് സംഘങ്ങള്‍ അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ തുടർനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

Related Posts