Your Image Description Your Image Description

മലയാളികൾക്ക് ആഘോഷത്തിന്‍റെ നാളുകളാണ് ഓണം. വരാൻ പോകുന്ന ഓണക്കാലത്തിന് നിറക്കൂട്ടു പകരാനായി ഇതാ സാഹസം എന്ന ചിത്രത്തിലെ ഗാനം എത്തിയിരിക്കുകയാണ്. യൂത്തിന്‍റെ കാഴ്ച്ചപ്പാട്ടുകൾക്ക് അനുയോജ്യമായ വിധത്തിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.എൻ. റിനീഷ് നിർമിച്ച് ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രമാണ് സാഹസം.

വിനായക് ശശികുമാറാണ് രചന. ബിബിൻ അശോക് ഈണമിട്ട് ഫെജോ, ഹിമ്മാ ഹിലാരി, നിന്നിത ഹിലാരി എന്നിവർ പാടിയ പറപറ പറ പറക്കണ പൂവേ … പൂവേ … പൂവേ …പുവേ … കളറാവട്ടെ… എന്ന ഗാനത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഗാനത്തിൽ കേരളത്തിലെ പ്രധാന പല സ്ഥലങ്ങളുടെയൊക്കെ പേരെടുത്തു പറയുന്നുണ്ട്.

മികച്ച നർത്തകൻ കൂടിയായ റംസാൻ മുഹമ്മദും ഗൗരി കൃഷ്ണയും ലീഡുചെയ്യുന്ന ഈ ഗാനരംഗത്തിൽ നരേൻ, ശബരീഷ് വർമ തുടങ്ങിയ അഭിനേതാക്കളുടെ സാന്നിദ്ധ്യവും ഉണ്ട്. ഹ്യൂമർ, ത്രില്ലർ ഴോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിനനുയോജ്യമായ വിധത്തിൽത്തന്നെയാണ് ഗാന രംഗം ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts