Your Image Description Your Image Description

ബഹ്റൈനിൽ അ​ന​ധി​കൃ​ത​മാ​യി ഡെ​ന്റ​ൽ ക്ലി​നി​ക് ന​ട​ത്തി​യ ഡെ​ന്റ​ൽ അ​സി​സ്റ്റ​ന്റ് കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ കോ​ട​തി വി​ധി ശ​രി​വെ​ച്ച​താ​യി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ. ക​ഴി​ഞ്ഞ മാ​സ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഡെ​ന്റ​ൽ ക്ലി​നി​ക് അ​ട​ച്ചു​പൂ​ട്ടു​ക​യും ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ ക​ണ്ടു​കെ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ന്ന് കേ​സ് ഹൈ ​ക്രി​മി​ന​ൽ അ​പ്പീ​ൽ കോ​ട​തി​യും ശ​രി​വെ​ക്കു​ക​യും ചെ​യ്തി​രു​ന്നു.

നാ​ഷ​ന​ൽ ഹെ​ൽ​ത്ത് റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി​യി​ൽ (എ​ൻ.​എ​ച്ച്.​ആ​ർ.​എ)​നി​ന്ന് ആ​രോ​പി​ക്ക​പ്പെ​ട്ട ലം​ഘ​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ട് പ്രോ​സി​ക്യൂ​ഷ​ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന്, ഡെ​ന്റ​ൽ അ​സി​സ്റ്റ​ന്‍റി​നെ​യും തൊ​ഴി​ലു​ട​മ​യെ​യും ക്രി​മി​ന​ൽ വി​ചാ​ര​ണ​ക്ക് വി​ധേ​യ​മാ​ക്കി. പ്ര​തി​ക്ക് 500 ദീ​നാ​ർ പി​ഴ ചു​മ​ത്തി​യ ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​നും മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ണ്ടു​കെ​ട്ടാ​നും വി​ധി​ച്ചു. എ​ന്നാ​ൽ പ്ര​തി ന​ൽ​കി​യ അ​പ്പീ​ലും ത​ള്ളു​ക​യാ​യി​രു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *