Your Image Description Your Image Description

2026ലെ ​ഫി​ബ അ​ണ്ട​ർ 18 ഏ​ഷ്യ ക​പ്പി​ന് ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​മെ​ന്ന് ഖ​ത്ത​ർ ബാ​സ്ക​റ്റ്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ (ക്യു.​ബി.​എ​ഫ്) പ്ര​ഖ്യാ​പി​ച്ചു. ഫി​ബ ഏ​ഷ്യ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സി​ന്റെ യോ​ഗ​ത്തി​ൽ ഇ​ത് അം​ഗീ​ക​രി​ച്ചു.

16 ഏ​ഷ്യ​ൻ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് ര​ണ്ടു സ്റ്റേ​ഡി​യ​ങ്ങ​ളി​ലാ​യി സം​ഘ​ടി​പ്പി​ക്കും. ദി​വ​സ​വും എ​ട്ട് മ​ത്സ​ര​ങ്ങ​ളാ​ണു​ണ്ടാ​വു​ക. 2027ൽ ​ഖ​ത്ത​റി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫി​ബ ബാ​സ്ക​റ്റ്ബാ​ൾ ലോ​ക​ക​പ്പ് മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് അ​ടു​ത്ത വ​ർ​ഷം അ​ണ്ട​ർ 18 ഏ​ഷ്യ ക​പ്പി​ന് ഖ​ത്ത​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക. ബാ​സ്ക​റ്റ് ബാ​ളി​ന്റെ ലോ​ക​പോ​രാ​ട്ട​ത്തി​ന് 2027 ആ​ഗ​സ്റ്റ് 28 മു​ത​ൽ സെ​പ്റ്റം​ബ​ർ 12 വ​രെ​യാ​ണ് ഖ​ത്ത​ർ ആ​തി​ഥ്യ​മൊ​രു​ക്കു​ക. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 32 ടീ​മു​ക​ൾ പ​​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് അ​റ​ബ് ലോ​ക​ത്തി​ന് ആ​ദ്യ അ​വ​സ​ര​മാ​ണ്. മി​ഡി​ൽ ഈ​സ്റ്റ്-​നോ​ർ​ത്ത് ആ​ഫ്രി​ക്ക മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് ഈ ​ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts