Your Image Description Your Image Description

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആൻ്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പ്രൈവറ്റ് എന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസായി. ‘ലെറ്റ്സ് ഗോ ഫോർ എ വോക്ക്’ എന്ന ടാഗ്‌ലൈനിൽ അവതരിപ്പിക്കുന്ന ഈ ചിത്രം സി ഫാക്ടർ ദ എൻ്റർടെയ്ൻമെൻ്റ് കമ്പനിയുടെ ബാനറിൽ വി കെ ഷബീർ നിർമ്മിക്കുന്നു.

ഓഗസ്റ്റ് ഒന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിൻ സത്യ നിർവ്വഹിക്കുന്നു. ഛായാഗ്രഹണം ഫൈസൽ അലി, ലൈൻ പ്രൊഡ്യൂസർ തജു സജീദ്, എഡിറ്റർ ജയകൃഷ്ണൻ, വസ്ത്രാലങ്കാരം സരിത സുഗീത്, മേക്കപ്പ് ജയൻ പൂങ്കുളം, ആർട്ട് മുരളി ബേപ്പൂർ, പ്രൊഡക്ഷൻ ഡിസൈൻ സുരേഷ് ഭാസ്കർ, സൗണ്ട് ഡിസൈൻ അജയൻ അടാട്ട്, സൗണ്ട് മിക്സിംഗ് പ്രമോദ് തോമസ്, പ്രൊഡക്ഷൻ കൺട്രോളർ നിജിൽ ദിവാകരൻ, സ്റ്റിൽസ് അജി കൊളോണിയ, പി ആർ ഒ എ എസ് ദിനേശ്.

Related Posts