Home » Blog » kerala Max » പ്രധാനമന്ത്രി മോദിയെ പുകഴ്ത്തി ട്രംപ്; ആഗോള രാഷ്ട്രീയത്തിൽ വീണ്ടും തരംഗമായി ഇരുനേതാക്കളുടെയും ആത്മബന്ധം
MODIII

ന്യൂഡൽഹിയിലെ അമേരിക്കൻ എംബസി സംഘടിപ്പിച്ച അമേരിക്കയുടെ 250-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിൽ അപ്രതീക്ഷിതമായി പങ്കുചേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആഘോഷ പരിപാടിക്കിടെ ഇന്ത്യയിലെ അമേരിക്കൻ അംബാസഡർ സെർജിയോ ഗോറിന്റെ ഫോണിലേക്ക് നേരിട്ട് വിളിച്ച ട്രംപ്, അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെയും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെയും സാന്നിധ്യത്തിലാണ് സംസാരിച്ചത്. താൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വലിയ ആരാധകനാണെന്നും, അദ്ദേഹം മികച്ചൊരു നേതാവും തന്റെ അടുത്ത സുഹൃത്തുമാണെന്നും ട്രംപ് ഈ അവസരത്തിൽ ആവർത്തിച്ചു.

ഇന്ത്യയെ താൻ ഏറെ സ്നേഹിക്കുന്നുവെന്നും, വരുംകാലങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ ഊഷ്മളമായി തുടരുമെന്നും ട്രംപ് പറഞ്ഞു. “എല്ലാവർക്കും ഹലോ പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് പ്രധാനമന്ത്രിയെ വളരെ ഇഷ്ടമാണ്. മോദി മികച്ചയാളാണ്, അദ്ദേഹം എന്റെ സുഹൃത്താണ്,” എന്നും അദ്ദേഹം ഫോണിലൂടെ അറിയിച്ചു.