Your Image Description Your Image Description

പെരിയാറിൽ കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങിമരിച്ചു. ഇടുക്കി തൂക്കുപാലം പുഷ്പകണ്ടം നെല്ലിക്കുന്നേൽ ബാബുവിന്റെ മകൻ ബിബിൻ (26), പുഷ്പകണ്ടം തോട്ടുകടവിൽ വീട്ടിൽ പ്രതാപന്റെ മകൻ അഭിജിത്ത് (21) എന്നിവരാണ് മഞ്ഞുമ്മൽ റെഗുലേറ്റർ കം ബ്രിഡ്ജിനു സമീപം പെരിയാറിൽ മുങ്ങിമരിച്ചത്.

ഇരുവരും കളമശ്ശേരി ചങ്ങമ്പുഴ നഗർ മെൻഡേഴ്സ് അക്കാദമിയിലെ സ്കേറ്റിങ്‌ അധ്യാപകരാണ്. ശനിയാഴ്ച വൈകീട്ട് 4.30-ഓടെ ഇവർ ഇടുക്കി സ്വദേശികളായ മറ്റ് നാല് കൂട്ടുകാർക്കൊപ്പം പെരിയാറിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു. പുഴയിൽ ഇറങ്ങിയ ഉടൻ തന്നെ ബിബിനും അഭിജിത്തും വെള്ളത്തിൽ മുങ്ങിപ്പോയി. ഇവരെ രക്ഷിക്കാൻ കൂട്ടുകാരും സമീപവാസികളും ശ്രമിച്ചെങ്കിലും നടന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *