Home » Blog » kerala Max » പരിസ്ഥിതി ലോല കരട് വിജ്ഞാപനം;പ്രതികരിക്കാനുള്ള കേന്ദ്ര സമയപരിധി ഇന്ന് അവസാനിക്കും
envi-680x450

തിരുവനന്തപുരം: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട കരട് വിജ്ഞാപനത്തിൽ പ്രതികരിക്കാനുള്ള കേന്ദ്ര സമയപരിധി ഇന്ന് അവസാനിക്കാനിരിക്കെ, നിലപാട് വ്യക്തമാക്കി കേരള സർക്കാർ. സംസ്ഥാനത്തെ പരിസ്ഥിതി ലോല വില്ലേജുകളുടെ എണ്ണം 131-ൽ നിന്ന് 98 ആയി കുറയ്ക്കണമെന്നും, ആകെ വിസ്തീർണ്ണം 8,590 ചതുരശ്ര കിലോമീറ്ററാക്കി ചുരുക്കണമെന്നും കേരളം ആവശ്യപ്പെട്ടു. ജൂലൈ 27-ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിന്മേൽ ലഭിച്ച സമയപരിധി അവസാനിക്കുന്നതിന് തൊട്ടുമുമ്പാണ് സംസ്ഥാനം നിലപാട് അറിയിച്ചത്.

ജനവാസ മേഖലകളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല പരിധിയിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സർക്കാരിന്റെ പ്രധാന ആവശ്യം. നിലവിലെ പട്ടികയിലുള്ള 131 വില്ലേജുകളിൽ നിന്ന് 33 വില്ലേജുകൾ ഒഴിവാക്കണമെന്നും, കരട് വിജ്ഞാപനത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം 8,590 ചതുരശ്ര കിലോമീറ്ററായി നിജപ്പെടുത്തണമെന്നും വ്യക്തമാക്കി. ഇടുക്കി ജില്ലയിലെ 54 വില്ലേജുകളും കോട്ടയത്തെ 4 വില്ലേജുകളും ഉൾപ്പെടെ ജനവാസമുള്ള നിരവധി പ്രദേശങ്ങൾ പട്ടികയിലുണ്ട്. ഇതിൽ ചില വില്ലേജുകളെ ഒഴിവാക്കാനാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള സമയപരിധിയും ഇന്ന് പൂർത്തിയാകും.

Leave a Reply

Your email address will not be published. Required fields are marked *