Your Image Description Your Image Description

കുമളി : 12 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി ഒരാൾ പിടിയിൽ. കുമളി റോസാപ്പൂക്കണ്ടം ബൽക്കിസ് മൻസിൽ റബീക്ക് (52) യാണ് പിടിയിലായത്. ഇയാളുടെ വർക്ക്‌ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നുമാണ് പിടിച്ചെടുത്തത്ത്.

12 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന കൂൾലിപ് , ഗണേഷ് ഉൾപ്പടെയുള്ള ആയിരത്തി അൻപതോളം പായ്ക്കറ്റുകളാണ് കുമളി പൊലീസ് കണ്ടെത്തിയത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Leave a Reply

Your email address will not be published. Required fields are marked *