Your Image Description Your Image Description

നിയോം വന്യജീവി സംരക്ഷിത മേഖലയിൽ വ്യത്യസ്തമായ 6 ഇനത്തിൽപ്പെട്ട 1100 ലേറെ മൃഗങ്ങളെ പുനരധിവസിപ്പിച്ചു. വന്യജീവികളെ പുനരധിവസിപ്പിക്കുന്നതിനും പാരിസ്ഥിതിക സന്തുലിതാവസ്ഥ വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പതിറ്റാണ്ടുകൾ നീണ്ട അഭാവത്തിന് ശേഷം ആറ് വ്യത്യസ്ത ഇനങ്ങളിൽ മൃഗങ്ങളെ പ്രകൃതി സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിപ്പാർപ്പിച്ചുകൊണ്ട് നിയോം പാരിസ്ഥിതിക രംഗത്ത് ഒരു ശ്രദ്ധേയ നേട്ടമാണ് കൈവരിച്ചത്.

ഒരു നൂറ്റാണ്ടിന് മുൻപ് രാജ്യത്തിന്റെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ നിന്നും വംശനാശം സംഭവിച്ച അറേബ്യൻ ഒറിക്സ് മൃഗങ്ങളെയാണ് നിയോമിലെ സംരക്ഷിത മേഖലയിലെ സ്വാഭാവിക പ്രകൃതി ആവാസ പരിസ്ഥിതിയിലേക്ക് മടക്കിയെത്തിച്ചത്. 1970 കളിൽ അമിതമായ വേട്ടയാടൽ മൂലമാണ് ഈ പ്രദേശത്തു നിന്നും അറേബ്യൻ ഒറിക്സുകൾ അപ്രത്യക്ഷമായത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts