Your Image Description Your Image Description

റിയാദ്: മക്കയിൽ ടൂറിസം മന്ത്രാലയം 25 ഹോട്ടലുകൾ അടച്ചുപൂട്ടി. അറ്റകുറ്റപ്പണി നടത്താത്തത്, താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ച, ലൈസൻസില്ലാതെ പ്രവർത്തിച്ചത്, ശുചിത്വം പാലിക്കാത്തത് എന്നിവയാണ് അടച്ചു പൂട്ടലിന്റെ പിന്നിലെ പ്രധാന കാരണങ്ങൾ. ഈ മാസം നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങൾ നിയമലംഘനം നടത്തിയതായി കണ്ടെത്തിയത്. തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും മികച്ച സേവനം ഉറപ്പാക്കാനും സുരക്ഷ വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.

എല്ലാ ടൂറിസം താമസകേന്ദ്രങ്ങളും മന്ത്രാലയത്തിന്റെ നിയമങ്ങളും മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ നിയന്ത്രണങ്ങൾ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെയും തീർഥാടകരുടെയും സുരക്ഷയും സംതൃപ്തിയും വർധിപ്പിക്കുന്നതിനും സഹായിക്കാനാണെന്നും മന്ത്രാലയം വ്യക്തമാക്കി.

Related Posts