Your Image Description Your Image Description

റോഡുകൾ മെച്ചപ്പെടുത്താനും യാത്രാ ബുദ്ധിമുട്ടുകൾ കുറക്കാനുമുള്ള ലക്ഷ്യത്തോടെ ദുബായ് റോഡ്സ് ആൻഡ് അതോറിറ്റി (ആർടിഎ), ഈ വേനൽക്കാലത്തേയ്ക്ക് 40 പ്രധാന ഇടങ്ങളിൽ വികസന പ്രവർത്തനം ആരംഭിച്ചു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇവ നടപ്പാക്കും.പ്രധാന റോഡുകൾ,സ്കൂൾ മേഖലകൾ, വികസന ഏരിയകൾ, ഉൾപ്രദേശത്തെ റോഡുകൾ എന്നിവയിലായാണ് പ്രവര്‍ത്തനം.

22 പ്രധാന റോഡുകളും 9 സ്കൂൾ മേഖലകളും 5 വികസന മേഖലകളും ഉൾപ്പെടുന്നു. സ്കൂളുകൾ അടച്ചിരിക്കുന്ന സമയത്ത് ജോലികൾ നടത്തുന്നത് ദൈനംദിന ഗതാഗതത്തെ ബാധിക്കാതിരിക്കാൻ വേണ്ടിയാണ്. ജുമൈറ വില്ലേജ് സർക്കിൾ, ഹെസ്സാ റോഡ്, അൽ താനിയ, റാസ് അൽ ഖോർ റോഡ്, കിങ് സൽമാൻ ബിൻ അബ്ദുൽഅസീസ് റോഡ്, അൽ മെയ്ദാൻ, അൽ അസായിൽ, അൽ സഅദ, അൽ വസൽ-മനാറ ജങ്ഷൻ എന്നിവയിലും ട്രാഫിക് മെച്ചപ്പെടുത്തലുകൾ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts