Your Image Description Your Image Description

ഡൽഹി: ആക്ഷേപഹാസ്യ മീം പേജായ ‘ദി സവാള വട’യുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിന് നിരോധനമേർപ്പെടുത്തി കേന്ദ്രസർക്കാർ. ആക്ഷേപഹാസ്യ രംഗത്ത് പ്രശസ്തമായ പേജിനു ഏകദേശം എൺപതിനായിരത്തിലധികം ഫോളോവേഴ്സാണ് ഉള്ളത്.

ആക്ഷേപഹാസ്യത്തിലൂടെ കേന്ദ്രസർക്കാർ നയങ്ങളെയും സമകാലിക സംഭവങ്ങളെയും വിമർശിക്കുന്ന പേജാണിത്. പേജിലെ ഉള്ളടക്കങ്ങൾ പലപ്പോഴും സർക്കാരിനു തലവേദനയാകാറുണ്ട്. പേജിന്റെ നിരോധനം സാമൂഹിക മാധ്യമമായ എക്സ് പേജിലൂടെ ‘സവാളവട’ വ്യക്തമാക്കി. ‘ലോകത്തെ ഏറ്റവും വലിയ ജനാധിപത്യം ഞങ്ങളെ നിരോധിച്ചുവെന്നാണ്’- എക്സിലെഴുതിയ കുറിപ്പിൽ സവാളവട വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *