Your Image Description Your Image Description

കോഴിക്കോട്: താമരശേരി ചുരത്തിൽ നിന്നും കൊക്കയിലേക്ക് ചാടിയ പ്രതി പിടിയിൽ. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീഖാണ് പിടിയിലായത്. കാറിൽ എംഡിഎംഎ കടത്തുന്നതിനിടെ പൊലീസ് തടഞ്ഞപ്പോൾ ചുരത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.

ഇന്ന് രാവിലെ പരിക്കേറ്റ നിലയിൽ നടന്നു പോകുന്നത് കണ്ട നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വെത്തിരി കോളജിന് സമീപത്തെ കാട്ടിൽ നിന്നുമാണ് ഇയാൾ ഇറങ്ങി വന്നത്.ഇന്നലെയാണ് വാഹന പരിശോധനയ്‌ക്കിടെ ഷഫീഖ് കൊക്കയിലേക്ക് ചാടിയത്.

Related Posts