Your Image Description Your Image Description

തമിഴ്നാട്ടിൽ വിവാഹാഭ്യർഥന നിരസിച്ച വനിത ഡോക്ടർക്കു നേരെ സഹപ്രവർത്തകന്റെ ആക്രമണം. മർദനത്തിൽ പരിക്കേറ്റ 25കാരിയെ ഹൊസൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മുഖത്തും കഴുത്തിലും കൈകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പരിക്കുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ അക്രമം നടത്തിയ ഡോ. അമ്പു സെൽവന് എതിരെ അന്വേഷണം തുടങ്ങി.

നിരവധി തവണ ഇയാൾ വിവാഹാഭ്യർഥനയുമായി പിന്നാലെ വന്നിരുന്നതായി ഡോ. കൃതിക പറയുന്നു. ഓരോ തവണയും താൽപര്യമില്ലെന്ന് പറഞ്ഞ് ഒഴിയുമ്പോഴും അയാൾ പിന്നാലെ കൂടിക്കൊണ്ടിരുന്നു. എന്നാൽ ഒരിക്കലും അക്രമാസക്തനാകുമെന്ന് കരുതിയിരുന്നില്ലെന്നും ഡോക്ടർ പറയുന്നു. ഒരിക്കൽ ഇങ്ങനെ വിവാഹം കഴിക്കാൻ നിർബന്ധിച്ചപ്പോൾ താൽപര്യമില്ലെന്ന് തീർത്തുപറഞ്ഞതോടെ കുറച്ചുകാലം ശല്യമൊന്നുമുണ്ടായിരുന്നില്ലെന്നും ഡോക്ടർ മാധ്യമങ്ങളോട് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts