Home » Blog » Kerala » ടെഹ്‌റാന്റെ ആകാശത്ത് നിഗൂഢ വെളിച്ചം, ദൃശ്യങ്ങൾ വൈറൽ ; ഡ്രോണോ പറക്കുംതളികയോ? പ്രതികരിക്കാതെ ഇറാൻ
6

ടെഹ്‌റാൻ: യുഎസ്–ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാൻ തലസ്ഥാനമായ തെഹ്‌റാന്റെ ആകാശത്ത് തിളങ്ങുന്ന നിഗൂഢ വസ്തുവിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സെപ്റ്റംബർ 20ന് പകർത്തിയതെന്ന് പറയപ്പെടുന്ന വിഡിയോകളിലാണ് രാത്രിയിലെ ആകാശത്ത് വിവിധ നിറങ്ങളിലുള്ള വെളിച്ചവുമായി താഴ്ന്നുപറക്കുന്ന വസ്തുവിനെ കാണുന്നത്. തെഹ്‌റാനിലെ അസാദേഗൻ എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപമാണ് ദൃശ്യം പകർത്തിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ വാദം. എന്നാൽ, വസ്തു എന്താണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല. ഇറാൻ അധികൃതരും സംഭവത്തിൽ പ്രതികരിച്ചിട്ടില്ല.

അതിനിടെ, ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ വസ്തുവിന്റെ സ്വഭാവത്തെക്കുറിച്ച് പലതരത്തിലുള്ള ഊഹാപോഹങ്ങളാണ് ഉയരുന്നത്. ഇത് ഡ്രോണായിരിക്കാമെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വാദം. ഒന്നിലധികം സൈനിക ഡ്രോണുകൾ ഒരുമിച്ച് പറക്കുന്നതായിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതേസമയം, ബലൂണുകളോ മറ്റ് ആകാശവസ്തുക്കളോ ആയിരിക്കാമെന്ന വാദങ്ങളും ഉയർന്നിട്ടുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന് മാത്രം വസ്തുവിന്റെ വലുപ്പമോ ഉയരമോ വേഗമോ കൃത്യമായി നിർണയിക്കാനാകില്ലെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *