Home » Blog » Auto » ടാറ്റ മോട്ടോഴ്‌സ് പുതിയ ഇൻട്രാ വി40  പുറത്തിറക്കി; ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ ബദൽ ഇന്ധന നേതൃത്വം ശക്തിപ്പെടുത്തുന്നു
15

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്, അതിവേഗം വളരുന്ന ചെറുകിട വാണിജ്യ വാഹന, പിക്കപ്പ് വിഭാഗങ്ങളിലെ നേതൃസ്ഥാനം ശക്തിപ്പെടുത്തിക്കൊണ്ട് പുതിയ ഇൻട്രാ വി40  പുറത്തിറക്കി. അതിലൂടെ ബദൽ ഇന്ധന ഗതാഗതത്തിൽ തങ്ങളുടെ മുന്നേറ്റം ത്വരിതപ്പെടുത്തുകയും ചെയ്യുന്നു കമ്പനി. ഉയർന്ന ഭാരം വഹിക്കൽ, ഉയർന്ന കാര്യക്ഷമതയുള്ള പ്രവർത്തനങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഇൻട്രാ വി40, സിഎൻജി+ പെട്രോൾ ബൈ-വൽ സാങ്കേതികവിദ്യയുമായി 1,525 കിലോഗ്രാം  പേലോഡും 2,960 എംഎം (9.7 അടി) നീളമുള്ള ലോഡ് ബോഡിയും സംയോജിപ്പിക്കുന്നു. ഓപ്പറേറ്റർമാർക്ക് വരുമാനം പരമാവധിയാക്കാനും വ്യത്യസ്ത റൂട്ടുകളിൽ തടസ്സമില്ലാത്ത പ്രവർത്തനങ്ങൾ ഉറപ്പാക്കാനും ഇത് സഹായിക്കുന്നു.

58 ബിഎച്ച്പി പരമാവധി പവറും 106 എൻഎം പരമാവധി ടോർക്കും നൽകുന്ന 1.2 ലിറ്റർ എഞ്ചിനുള്ള ഇൻട്രാ വി40, അവസാന ഇടം വരെയും എത്തിച്ചേരാൻ തക്കവണ്ണമുള്ള ഉപയോഗങ്ങൾക്ക് മികച്ച ഇന്ധനക്ഷമതയോടെ ശക്തമായ പ്രകടനം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നു. ഇതിന്റെ 110 ലിറ്റർ സിഎൻജി ടാങ്ക് വിപുലീകൃത റേഞ്ച് ലഭിക്കാൻ പിന്തുണയ്ക്കുന്നു. അതേസമയം ബൈ-ഫ്യൂവൽ ആർക്കിടെക്ചർ വ്യത്യസ്ത ഇന്ധനങ്ങളിലും  തടസ്സമില്ലാത്ത പ്രവർത്തനങ്ങളിലും വഴക്കം ഉറപ്പാക്കുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ തെളിയിക്കപ്പെട്ട പ്ലാറ്റ്‌ഫോമിൽ നിർമ്മിച്ചിരിക്കുന്ന ഇതിൽ, ആധുനിക വാക്ക്-ത്രൂ ക്യാബിൻ, കാർ പോലുള്ള ഡ്രൈവിംഗ് ഡൈനാമിക്സ്, ദീർഘനേരം പ്രവർത്തിക്കുന്ന സമയങ്ങളിൽ മെച്ചപ്പെട്ട സുരക്ഷ, നിയന്ത്രണം, ഡ്രൈവർ സുഖം എന്നിവയ്ക്കായി ഫ്രണ്ട് ഡിസ്‌ക് ബ്രേക്കുകൾ എന്നിവ ഉൾപ്പെടുന്നു. യഥാർത്ഥ സാഹചര്യങ്ങളിൽ സ്ഥിരതയുള്ളതും വിശ്വസനീയവുമായ പ്രകടനം ഉറപ്പാക്കുന്നതിന് മികച്ച കരുത്തും സ്ഥിരതയും പരിഷ്‌ക്കരണവും നൽകുന്ന ഒരു ഹൈഡ്രോഫോംഡ് ഷാസിയാണ് വാഹനത്തിന് അടിസ്ഥാനം.

പുറത്തിറക്കലിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന്റെ എസ്സിവിപിയു വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമായ ശ്രീപിനകി ഹൽദാർ പറഞ്ഞു, അവസാന ഇടം വരെയെത്തുന്ന ചരക്ക് ഗതാഗതം ബദൽ ഇന്ധനങ്ങളിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്കുറഞ്ഞ പ്രവർത്തന ചെലവും കൂടുതൽ വഴക്കവും ഇതിന് ആവശ്യമാണ്ചെറിയ സിവിപിക്കപ്പ് വിഭാഗത്തിൽ ഏറ്റവും ശക്തവും സമഗ്രവുമായ ബദൽ ഇന്ധന വാഹന നിര നിർമ്മിക്കുന്നതിൽ വ്യക്തമായ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് ടാറ്റ മോട്ടോഴ്‌സ്  പരിവർത്തനത്തിന്റെ മുൻപന്തിയിലാണ്പുതിയ ഇൻട്രാ വി40യിലൂടെ ഞങ്ങൾ ഞങ്ങളുടെ ബൈഫ്യൂവൽ ശ്രേണിയെ കൂടുതൽ ശക്തിപ്പെടുത്തുകയും ബദൽ ഇന്ധന ഗതാഗതത്തിൽ ഞങ്ങളുടെ നേതൃത്വം ഏകീകരിക്കുകയും ചെയ്യുന്നുഅതേസമയം ഞങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന നിര പരിസ്ഥിതി സൗഹൃദമായ അവസാന മൈൽ ഗതാഗതത്തിലേക്കുള്ള കൃത്യമായ പരിവർത്തനത്തെ പിന്തുണയ്ക്കുന്നു.”

ഈ പുറത്തിറക്കലോടെ, ടാറ്റ മോട്ടോഴ്‌സ് ഇന്ത്യയിലെ ഏറ്റവും വിശാലമായ ബൈ-ഫ്യൂവൽ വാഹന നിര  വാഗ്ദാനം ചെയ്യുന്നു: ഏസ് പ്രോ ബൈ-ഫ്യൂവൽ, ഏസ് സിഎൻജി 2.0, ഇൻട്ര വി20 ഗോൾഡ്, പേലോഡ് സെഗ്‌മെന്റുകളുടെ മുഴുവൻ ശ്രേണിയിലും വ്യാപിച്ചുകിടക്കുന്ന പുതിയ ഇൻട്രാ വി40 . അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വൈദ്യുത വാഹന ശ്രേണിയായ ഏസ് പ്രോഇവി, ഏസ് ഇവി 1000, ഇൻട്ര ഇവി പിക്കപ്പ് എന്നിവയാൽ പൂരകമായി, ഇന്ധന തരങ്ങൾ, പേലോഡ് ആവശ്യകതകൾ, പ്രവർത്തന സാഹചര്യങ്ങൾ എന്നിവയിൽ ഉപഭോക്താക്കൾക്ക് സമാനതകളില്ലാത്ത തെരഞ്ഞെടുപ്പ് ഇത് നൽകുന്നു. സെഗ്‌മെന്റിലെ ഏറ്റവും സമഗ്രമായ ബദൽ ഇന്ധന പരിഹാര ദാതാവായി ഇത്  ടാറ്റ മോട്ടോഴ്സിനെ സ്ഥാപിക്കുന്നു.

എൻഡ്-ടു-എൻഡ് ലൈഫ് സൈക്കിൾ പിന്തുണയ്ക്കായി Sampoorna Seva 2.0-യും തത്സമയ ഉൾക്കാഴ്ചകൾ, പ്രവചിക്കാവുന്ന പരിപാലനം,  അപ്‌ടൈം ഒപ്റ്റിമൈസേഷൻ എന്നിവയ്‌ക്കായി ഫ്ലീറ്റ് എഡ്ജ് ടെലിമാറ്റിക്‌സും ഉൾപ്പെടെ ടാറ്റ മോട്ടോഴ്‌സിന്റെ ശക്തമായ ഉടമസ്ഥാവകാശ ആവാസവ്യവസ്ഥയാണ് ഇൻട്ര വി40-നെ പിന്തുണയ്ക്കുന്നത്. ഉൽപ്പാദനക്ഷമതയും വരുമാനവും പരമാവധിയാക്കാൻ ഇത് ഓപ്പറേറ്റർമാരെ പ്രാപ്തരാക്കുന്നു.