Your Image Description Your Image Description

ന്യൂയോര്‍ക്ക്: ആഗോള ടെക് ഭീമന്‍ കമ്പനിയായ  മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. ജീവനക്കാരില്‍ നാലുശതമാനത്തോളം പേരെ കമ്പനി പിരിച്ചുവിടുമെന്ന് സിയാറ്റില്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതായത്, ഏകദേശം 9,100 പേര്‍ക്ക് തങ്ങളുടെ ജോലി നഷ്ടമാകും. വിഷയവുമായി ബന്ധപ്പെട്ട് റോയിട്ടേഴ്‌സ് മൈക്രോസോഫ്റ്റില്‍ നിന്ന് പ്രതികരണം തേടിയെങ്കില്‍ മറുപടി ലഭിച്ചില്ല. നിര്‍മിതബുദ്ധി അടക്കമുള്ള പുതിയ സാങ്കേതികവിദ്യകളെ ആശ്രയിക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.

2024 ജൂണിലെ കണക്കനുസരിച്ച് മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതില്‍ ഏറ്റവും അധികം പേര്‍ പ്രവര്‍ത്തിക്കുന്നത് സെയില്‍സ്- മാര്‍ക്കറ്റിക് വിഭാഗങ്ങളിലാണ്. ഏകദേശം 45000 പേര്‍ ഈ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 86000 പേരുള്ള ഓപ്പറേഷന്‍സ്, 81000 പേര്‍ പ്രവര്‍ത്തിക്കുന്ന ഡെവലപ്പ് മെന്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.

മേയിലും സമാനമായ രീതിയില്‍ മൈക്രോസോഫ്റ്റ് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അന്ന് 6000 പേര്‍ക്കാണ് ജോലി നഷ്ടമായത്. കമ്പനിയുടെ ആകെ ജീവനക്കാരില്‍ മൂന്ന് ശതമാനമായിരുന്നു ഇത്. ഓപ്പണ്‍ എഐയില്‍ വന്‍ നിക്ഷേപമുള്ള മൈക്രോസോഫ്റ്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്തെ മുന്‍നിരക്കാരില്‍ ഒന്നാണ്. മൈക്രോസോഫ്റ്റ് 365, അഷ്വര്‍, കോപൈലറ്റ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളില്‍ ഇതിനകം തന്നെ എഐ അധിഷ്ടിത സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts