Your Image Description Your Image Description

ഖത്തറിലെ അമേരിക്കൻ സൈനിക കേന്ദ്രമായ അൽ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ ഖേദം പ്രകടിപ്പിച്ച് ഇറാൻ. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുമായി നടന്ന ഫോൺ സംഭാഷണത്തിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ ഖേദം പ്രകടിപ്പിച്ചതെന്ന് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഖത്തറിലെ അൽ ഉദൈദ് വ്യോമതാവളം അമേരിക്കയുടെ മദ്ധ്യപൂർവ മേഖലയിലെ പ്രധാന സൈനിക താവളങ്ങളിലൊന്നും തന്ത്രപരമായ കേന്ദ്രവുമാണ്. ഇന്നലെ വൈകീട്ടാണ് ഖത്തർ അൽ ഉദൈദിലെ അമേരിക്കൻ വ്യോമതാവളത്തിനു നേരെ ഇറാന്‍റെ മിസൈലാക്രമണമുണ്ടായത്. വൈ​​കു​​ന്നേ​​രം 6.45ഓ​​ടെ ഖ​​ത്ത​​ർ വ്യോ​​മ​​പ​​രി​​ധി അ​​ട​​ച്ച​​താ​​യി വാ​​ർ​​ത്ത വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ്​ മി​​സൈ​​ൽ ആ​​ക്ര​​മ​​ണ​​വും ആ​​രം​​ഭി​​ച്ച​​ത്. ത​​ല​​സ്ഥാ​​ന​​മാ​​യ ദോ​​ഹ​​യി​​ലും അ​​ൽ വ​​ക്​​​റ, ഐ​​ൻ ഖാ​​ലി​​ദ്, ഇ​​ൻ​​ഡ​​സ്​​​​​ട്രി​​യ​​ൽ ഏ​​രി​​യ ഉ​​ൾ​​പ്പെ​​ടെ ജ​​ന​​വാ​​സ​​മേ​​ഖ​​ല​​യി​​ലും വ​​ലി​​യ ശ​​ബ്​​​ദ​​വും പ്ര​​ക​​മ്പ​​ന​​വും അ​​നു​​ഭ​​വ​​പ്പെ​​ട്ടു.

Leave a Reply

Your email address will not be published. Required fields are marked *