Home » Blog » Kerala » കൂടുതൽ ഐസ്ക്രീം ചോദിച്ചപ്പോൾ കൊടുത്തില്ല, ഇതോടെ പെട്ടിയോടെ എടുത്തുകൊണ്ടു പോകാൻ ശ്രമം, വിവാഹ സൽക്കാരത്തിൽ കൂട്ടത്തല്ല്; സംഭവം കൊല്ലത്ത്
4

കൊല്ലം: വിവാഹ സൽക്കാരച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകാത്തതിന്റെ പേരിൽ സംഘർഷം. സംഘർഷത്തിനിടെ കുഴഞ്ഞു വീണ വധുവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.30ന് പള്ളിമുക്ക് ഇരവിപുരം റോഡിലുള്ള ഒരു ഒ‍ാഡിറ്റോറിയത്തിൽ ആയിരുന്നു നാടകീയ സംഭവം.

സൽക്കാരം നടക്കുന്നതിനിടയിൽ ഐസ്ക്രീം ചോദിച്ചെത്തിയവർക്ക് കൂടുതൽ ഐസ്ക്രീം നൽകാനാകില്ലെന്ന് പറഞ്ഞു. ഇതിന്റെ പേരിൽ ഒരു സംഘം ഐസ് ക്രീം എടുത്തു കൊണ്ടു പോകാൻ ശ്രമിച്ചതാണ് സംഘർഷത്തിനും തമ്മിൽത്തല്ലിലും കലാശിച്ചത്.

സംഘർഷത്തിനിടെ ഏതാനും പേർക്ക് നിസാര പരുക്കുപറ്റി. കൂടാതെ പള്ളിമുക്ക് ഇരവിപുരം റോഡിൽ ഏറെ നേരം ഗതാഗതം തടസപ്പെടുകയും ചെയ്തു. അതേസമയം, യുവാക്കൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നും ഒരാളെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഇരവിപുരം പോലീസ് പറഞ്ഞു.