Your Image Description Your Image Description

കുവൈത്തിൽ ജിസിസി ഏകീകൃത ടൂറിസ്റ്റ് വീസ യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ പൂർത്തിയാകുന്നു. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തർ, ബഹ്റൈൻ, ഒമാൻ രാജ്യങ്ങളുടെ ആഭ്യന്തര മന്ത്രാലയങ്ങൾ വിവരങ്ങൾ കംപ്യൂട്ടർ ശൃംഖലയിൽ ചേർക്കുന്നതു പൂർത്തിയാകുന്നതോടെ ഈ വർഷാവസാനം തന്നെ ഒറ്റ ടൂറിസ്റ്റ് വീസയിൽ 6 ഗൾഫ് രാജ്യങ്ങളും സന്ദർശിക്കാനാകും.

പദ്ധതി ഇനിയും നീണ്ടുപോകില്ലെന്ന് കുവൈത്തിൽ ചേർന്ന ജിസിസി വിദേശ കാര്യമന്ത്രിമാരുടെ യോഗത്തിൽ വ്യക്തമാക്കി. ഷെൻഗൻ വീസ മാതൃകയിൽ ഏകീകൃത വീസ വരുന്നതോടെ ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts