Your Image Description Your Image Description

ഡൽഹി: പഹൽഗാം ഭീകരാക്രമണം, ഓപ്പറേഷൻ സിന്ദൂർ എന്നി വിഷയങ്ങളിൽ
പാർലമെന്റിൽ ഇന്ന് പ്രത്യേക ചർച്ച നടക്കും. ലോക്‌സഭയിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചർച്ചയ്‌ക്ക് തുടക്കം കുറിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയും സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ബിജെപി എംപിമാരായ അനുരാഗ് താക്കൂർ, നിഷികാന്ത് ദുബെ എന്നിവരും പങ്കെടുക്കുമെന്ന് വിവരം. രാജ്യസഭയിൽ ചൊവ്വാഴ്ചയാണ് ചർച്ച ആരംഭിക്കുക. ഇരു സഭകളിലും 16 മണിക്കൂർ വീതം ചർച്ചയ്‌ക്കായി മാറ്റിവച്ചിട്ടുണ്ടെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

Related Posts