Your Image Description Your Image Description

കോമഡി സെറ്റിംഗിൽ ഏലിയൻ കഥ പറയാനെത്തുന്ന ചിത്രം ‘പ്ലൂട്ടോ’യുടെ പൂജാ സ്വിച്ച് ഓൺ കർമ്മം എറണാകുളം ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ച് നടന്നു. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സ്വിച്ചോൺ നിർവഹിച്ചു. നടർ ആന്റണി വർഗീസ് ആദ്യ ക്ലാപ്പടിച്ചു. നീരജ് മാധവും അൽത്താഫ് സലീമും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ഈ ചിത്രത്തിന്റെ സംവിധാനം കൈകാര്യം ചെയ്യുന്നത് ഷമൽ ചാക്കോയാണ്.

സിംഗപ്പൂർ ആസ്ഥാനമാക്കി സിനിമ വിതരണം നടത്തുന്ന ഓർക്കിഡ് ഫിലിംസിന്റെ ബാനറിൽ റെജു കുമാറും, രശ്മി റെജുവും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‍ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യ വാരം ആരംഭിക്കും. നവംബർ 2025-ലാണ് തീയേറ്റർ റിലീസ് ലക്ഷ്യമിടുന്നത്.

കോമഡി, ഫാന്റസി, സയൻസ് ഫിക്ഷൻ എന്നീ ഘടകങ്ങൾ ഒന്നിച്ചു കൂടുന്ന ഒരു ചിത്രമായിരിക്കും ‘പ്ലൂട്ടോ’ എന്നാണ് അണിയറിൽ നിന്നുള്ള റിപ്പോർട്ട്. ആർഡിഎക്സിനു ശേഷം നീരജ് മാധവ് മലയാളത്തിൽ പ്രധാനവേഷത്തിലെത്തുന്ന സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ രചനയും ക്രീയേറ്റീവ് ഡയറക്ഷനും നിർവഹിക്കുന്നത് നിയാസ് മുഹമ്മദ്.

Related Posts