Your Image Description Your Image Description

തിരുവനന്തപുരം: എ കെ ജി സെന്റർ ആക്രമണക്കേസ് പ്രതി സുഹൈൽ ഷാജഹാന്റെ ഹർജി തള്ളി. തിരുവനന്തപുരം മൂന്നാം മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്. പാസ്പോർട്ട് തിരികെ വേണമെന്നാവശ്യപ്പെട്ട് കേസിലെ രണ്ടാം പ്രതി യൂത്ത് കോണ്‍ഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഭാര്യയെയും കുഞ്ഞിനെയും കാണുവാനും വിസ പുതുക്കുവാനും വേണ്ടി പാസ്പോർട്ട് തിരികെ തരണമെന്നായിരുന്നു പ്രതിയുടെ ആവശ്യം. ആവശ്യം അംഗീകരിച്ചാൽ പ്രതി വീണ്ടും ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇതംഗീകരിച്ചാണ് കോടതി ഉത്തരവ്.

പ്രതിക്ക് ഹർജി അനുവദിക്കരുതെന്നു പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നു. കേസിന്റെ മുഖ്യ സൂത്രധാരനെ വിദേശത്ത് കടക്കാൻ അനുവദിച്ചാൽ വിചാരണ അടക്കമുള്ള കാര്യങ്ങളെ അത് ബാധിക്കുമെന്നും അത് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ഗൗരവത്തിൽ കണ്ടായിരുന്നു തിരുവനന്തപുരം മൂന്നാം മജിസ്‌ട്രെറ്റ് കോടതി സുഹൈലിന്റെ ഹർജി തള്ളിയത്. പ്രതിക്ക് വിദേശത്ത് പോകാൻ അനുമതി നല്കില്ലെന്നായിരുന്നു കോടതി ചൂണ്ടിക്കാട്ടിയത്.

എ കെ ജി സെന്റർ ആക്രമണക്കേസിലെ മുഖ്യപ്രതിയും സൂത്രധാരനും സുഹൈൽ ഷാജഹാൻ തന്നെ ആണെന്നായിരുന്നു അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. കുറ്റപത്രത്തിലടക്കം സുഹൈലിന്റെ പേര് പരാമർശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts