Your Image Description Your Image Description

കണ്ണൂർ : കണ്ണൂരിൽ 8 വയസുകാരിയെ അച്ഛൻ ക്രൂരമായി ഉപദ്രവിക്കുന്ന വീഡിയോ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആവശ്യമായ ഇടപെടൽ നടത്താൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിത ശിശു വികസന വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകി.

കുട്ടികൾക്ക് തുടർ സംരക്ഷണം ഉറപ്പാക്കും. കണ്ണൂർ ജില്ലാ ശിശു സംരക്ഷണ ഓഫീസർ തുടർ നടപടികൾ സ്വീകരിച്ചു. കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകും. ആവശ്യമാണെങ്കിൽ കുട്ടികളെ ശിശു സംരക്ഷണ സ്ഥാപനത്തിലേക്ക് മാറ്റും. കുട്ടികളെ ഉപദ്രപിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *