Your Image Description Your Image Description

ഡീപ് ഫേക്ക് എന്ന വാക്ക് കുറച്ചുകാലം മുമ്പാണ് മാധ്യമങ്ങളില്‍ ഇടംനേടിയത്. സാധാരണക്കാര്‍ മുതല്‍ സെലിബ്രിറ്റികള്‍ വരെ ഡീപ് ഫേക്കിനെ ഭയപ്പെട്ടു. രശ്മിക മന്ദാനയുടേതെന്ന തരത്തില്‍ വ്യാപകമായി പ്രചരിച്ച ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സാമ്പത്തിക തട്ടിപ്പ് നടത്തുകയെന്ന ദുരുദ്ദേശത്തോടെയാണ് ഡീപ് ഫേക്ക് അശ്ലീല വീഡിയോകള്‍ നിര്‍മിക്കുന്നത്.

യൂട്യൂബ് ഇൻഫ്ലുവൻസറായ 26 കാരി ഗാബി ബെല്ല, നടിയും എഴുത്തുകാരിയുമായ സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍, ടോം ഹാങ്ക്സ് തുടങ്ങിയവരൊക്കെ ഡീപ് ഫേക്ക് തട്ടിപ്പിന് ഇരയായവരാണ്. എന്നാല്‍ ഇനിയുള്ള കാലത്ത് ഡീപ് ഫേക്ക് ഒന്നുമല്ല. എഐ അധിഷ്ഠിത പോണ്‍ വീഡിയോകളുടെ അതിപ്രസരമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

മുൻകാലങ്ങളിൽ കൃത്രിമ വീഡിയോകളും ചിത്രങ്ങളും രൂപപ്പെടുത്താന്‍ കംപ്യൂട്ടറിന്റെ സഹായത്തോടെ, എഡിറ്റിങ്-ഗ്രാഫിക്‌സ് വൈദഗ്ദ്യമുള്ളവരുടെ പ്രവര്‍ത്തനം ആവശ്യമായിരുന്നു. എന്നാല്‍ ഈ എഐ കാലത്ത് ഏതൊരു സാധാരണക്കാരനും, വളരെ എളുപ്പത്തില്‍ മിനിട്ടുകള്‍കൊണ്ട് കൃത്രിമ വീഡിയോകളും ചിത്രങ്ങളും നിര്‍മിക്കാനാകും.

ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ട് സജ്ജമാക്കുന്നതിനേക്കാള്‍ കുറഞ്ഞ സാങ്കേതിക പരിജ്ഞാനമുള്ളവര്‍ക്ക് ഇത്തരത്തില്‍ കൃത്രിമ വീഡിയോകളും ചിത്രങ്ങളും നിര്മിക്കാനാകും. സാങ്കേതികവിദ്യയുടെ അപകടകരമായ വശം സമൂഹത്തില്‍ സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥ നമ്മള്‍ ചിന്തിക്കുന്നതിനേക്കാള്‍ വളരെ വലുതായിരിക്കും.

അതേസമയം ഇത് കൂടുതലും സെലിബ്രിറ്റികളെ ബാധിക്കുന്ന വിഷയമാണെന്നായിരുന്നു പൊതുധാരണ. എന്നാല്‍ കൂടുതല്‍ എഐ ടൂളുകള്‍ വന്നതോടെ സ്ഥിതി മാറുകയാണ്. സാധാരണക്കാരായ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വ്യക്തിപരമായ ശേഖരത്തിലുള്ളതും, സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുത്തതുമായ ചിത്രങ്ങളും വീഡിയോകളും ഉപയോഗിച്ച് അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്ന സ്ഥിതിവിശേഷം കൂടിവരികയാണ്.

എഐ വഴി നിര്‍മിച്ച പോണ്‍ ചിത്രങ്ങളില്‍ 80 ശതമാനവും ഇത്തരത്തില്‍ സാധാരണക്കാരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചിട്ടുള്ളതാണ്. ജോലിക്കുവേണ്ടിയുള്ള ആപ്പുകള്‍, ഡേറ്റിംഗ് ആപ്പ് എന്നിവ വഴിയാണ് കൂടുതല്‍ സാധാരണക്കാരും ഇരകളാകുന്നത്. ഒരു തവണ ഇരയാക്കപ്പെട്ടാല്‍ അത്ര എളുപ്പം അതില്‍നിന്ന് രക്ഷപ്പെടാനാകില്ലെന്നതാണ് പ്രധാന പ്രശ്‌നം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts