Your Image Description Your Image Description

പ്രതിരോധ രംഗത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്താനൊരുങ്ങുകയാണ് അമേരിക്ക. ഇതിന്റെ ഭാഗമായി ഓപ്പണ്‍ എഐ, ഗൂഗിള്‍, ആന്ത്രോപിക്ക്, ഇലോണ്‍ മസ്‌കിന്റെ എഎക്‌സ് എഐ തുടങ്ങിയ കമ്പനികള്‍ക്ക് കരാറുകള്‍ നല്‍കിയതായി അമേരിക്കൻ പ്രതിരോധ വകുപ്പിലെ ചീഫ് ഡിജിറ്റല്‍ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഓഫീസ് തിങ്കളാഴ്ച അറിയിച്ചു. 20 കോടി ഡോളര്‍ മൂല്യമുള്ളതാണ് കരാറെന്നാണ് വിവരം.

എഐ ഏജന്റുകള്‍ വികസിപ്പിക്കാനും അവ രാജ്യസുരക്ഷ കൈകാര്യം ചെയ്യുന്ന ജോലികളില്‍ ഉപയോഗപ്പെടുത്താനുമാണ് പ്രതിരോധ വകുപ്പ് ലക്ഷ്യമിടുന്നത്. ഈ കരാറുകളിലൂടെ പ്രതിരോധവകുപ്പിന് എഐയുടെ കഴിവുകള്‍ വിപുലീകരിക്കാനും അവ പ്രയോജനപ്പെടുത്താനും, കൂടാതെ ഗുരുതരമായ ദേശീയ സുരക്ഷാ ആവശ്യങ്ങള്‍ മനസ്സിലാക്കി കൈകാര്യം ചെയ്യാനും സാധിക്കുമെന്ന് പ്രതിരോധ വകുപ്പ് വ്യക്തമാക്കി.

അതേസമയം ഓപ്പണ്‍ എഐയ്ക്ക് 20 കോടി ഡോളറിന്റെ കരാര്‍ നല്‍കിയതായി പെന്റഗൺ കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു. യുദ്ധരംഗത്തും, എന്റര്‍പ്രൈസ് രംഗത്തും ഉപയോഗിക്കാനാവുന്ന എഐ പ്രോട്ടോ ടൈപ്പുകള്‍ ഓപ്പണ്‍ എഐ വികസിപ്പിക്കുമെന്നും വകുപ്പ് അന്ന് അറിയിച്ചിരുന്നു. സര്‍ക്കാരിനും പൊതുജനങ്ങള്‍ക്കും മത്സരാധിഷ്ഠിതമായ അമേരിക്കന്‍ എഐ വിപണിയുടെ പ്രയോജനം ഉറപ്പാക്കാന്‍ ഫെഡറല്‍ ഏജന്‍സികള്‍ക്ക് വൈറ്റ് ഹൗസിന്റെ ഓഫീസ് ഓഫ് മാനേജ്മെന്റ് ആന്‍ഡ് ബജറ്റിന്റെ നിര്‍ദേശമുണ്ട്.

Related Posts