Home » Blog » kerala Max » എംഡിഎംഎ കേസ് പ്രതി കീർത്തനയെ കുത്തി വീഴ്ത്തി ഭര്‍ത്താവ് ; സംഭവം വടകര പൊലീസ് സ്റ്റേഷന്‍ വളപ്പില്‍
6

വടകര: വടകര എം.ഡി.എം.എ. കേസിൽ പ്രതിയായ അധ്യാപിക കീർത്തനയ്ക്ക് വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ കുത്തേറ്റു. കുത്തിയ ആളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ കീർത്തനയുടെ ഭർത്താവാണെന്നാണ് വിവരം.

ശനിയാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. എം.ഡി.എം.എ കേസിൽ ജാമ്യത്തിലിറങ്ങിയ കീർത്തന വടകര സ്റ്റേഷനിൽ ഒപ്പിടാനായി വന്നതായിരുന്നു. ഈ സമയത്താണ് അക്രമം നടന്നത്. സാരമായി പരിക്കേറ്റ കീർത്തനയെ വടകര ഗവ: ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിൽ അഞ്ചോളം കുത്തുകളേറ്റിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *