Your Image Description Your Image Description

ഇൻസ്റ്റാഗ്രാം റീലുകളിലൂടെ മലയാളികൾക്ക് സുപരിചിതനായ താരമാണ് കിലി പോൾ. ഇന്ത്യന്‍ സിനിമകളിലെ ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും ന‍ൃത്തം ചെയ്തുമാണ് കിലി പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്. മലയാളം പാട്ടുകളും ചെയ്തതോടെ കിലിക്ക് കേരളത്തിലും ആരാധകരായി. ഉണ്ണിയേട്ടന്‍ എന്നാണ് ടാൻസാനിയയിൽ നിന്നുള്ള കിലി പോളിനെ മലയാളി ഫോളോവർമാർ വിളിക്കുന്നത്.

ഇപ്പോഴിതാ കിലി പോൾ മലയാള സിനിമയിലും അരങ്ങേറാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. സതീഷ് തന്‍വി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് കിലി പോള്‍ അഭിനയിക്കാനൊരുങ്ങുന്നത്. പ്രൊഡക്ഷന്‍ നമ്പര്‍ 1 എന്നാണ് ചിത്രത്തിന് താൽക്കാലികമായി നല്‍കിയിരിക്കുന്ന പേര്. കഴിഞ്ഞ ദിവസമാണ് കിലി പോൾ കേരളത്തിൽ എത്തിയത്. ഇതിന്റെ വീഡിയോ സതീഷ് തൻവി പങ്കുവെച്ചിട്ടുണ്ട്.

അല്‍ത്താഫ് സലിം, ജോമോന്‍ ജ്യോതിര്‍, അനാര്‍ക്കലി മരക്കാര്‍, അസീസ് നെടുമങ്ങാട്, അന്ന പ്രസാദ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. എലമെന്റ്‌സ് ഓഫ് സിനിമയുടെ ബാനറില്‍ എം ശ്രീരാജ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജി. മാർത്താണ്ഡൻ, അജയ് വാസുദേവ്, ഡിക്സൺ പൊഡുത്താസ്, നജുമുദ്ദീൻ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

Leave a Reply

Your email address will not be published. Required fields are marked *

Related Posts