Your Image Description Your Image Description

ന്ത്യയിൽ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണ് മോട്ടോ ജി96 5ജി. ഇപ്പോഴിതാ മോട്ടോ ജി96 5ജി (moto g96 5G) സ്‌മാര്‍ട്ട്‌ഫോണിന്‍റെ ലോഞ്ച് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 9ന് ഉച്ചയ്ക്ക് 12 മണിക്ക് മോട്ടോ ജി96 5ജി ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് കമ്പനി ഒരു എക്സ് പോസ്റ്റിൽ സ്ഥിരീകരിച്ചു. ലോഞ്ച് തീയതി പ്രഖ്യാപിക്കുന്നതിനൊപ്പം ഈ വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിന്‍റെ നിരവധി പ്രധാന സവിശേഷതകളും ലഭ്യമായ കളർ ഓപ്ഷനുകളും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്.

ആഷ്‌ലീ ബ്ലൂ, ഡ്രെസ്ഡൻ ബ്ലൂ, കാറ്റ്‌ലിയ ഓർക്കിഡ്, ഗ്രീനർ പാസ്റ്റേഴ്‌സ് എന്നീ കളർ ഓപ്ഷനുകളിൽ ഹാൻഡ്‌സെറ്റ് എത്തുമെന്ന് പോസ്റ്റിൽ പറയുന്നു. മോട്ടോ ജി96 5ജി ഫ്ലിപ്‍കാർട്ട് വഴി രാജ്യത്ത് വാങ്ങാൻ ലഭ്യമാകും.

മോട്ടോ ജി96 5ജി ചിപ്, സ്ക്രീന്‍, സ്റ്റോറേജ്

ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 7s ജെൻ 2 ചിപ്‌സെറ്റാണ് മോട്ടോ ജി96 5ജിക്ക് കരുത്തുപകരുക. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ്, 1,600 നിറ്റ്സ് ബ്രൈറ്റ്‌നെസ് ലെവൽ, കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷൻ എന്നിവയുള്ള 6.67 ഇഞ്ച് 10-ബിറ്റ് 3ഡി കർവ്ഡ് pOLED ഡിസ്‌പ്ലേയോടെയാണ് മോട്ടോ മോട്ടോ ജി96 5ജി ഇന്ത്യയിൽ ലോഞ്ച് ചെയ്യുക. സ്‌ക്രീൻ വാട്ടർ ടച്ച് സാങ്കേതികവിദ്യയും എസ്‌ജിഎസ് ഐ പ്രൊട്ടക്ഷൻ സർട്ടിഫിക്കേഷനും വാഗ്ദാനം ചെയ്യുന്നതായിരിക്കും.

ക്യാമറ പ്രതീക്ഷകള്‍

മോട്ടോ ജി96 5ജി ഫോണിൽ 50 എംപി പ്രൈമറി ക്യാമറയും 8 എംപി അൾട്രാ-വൈഡ് ലെൻസും ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് പകലും രാത്രിയും മികച്ച ഫോട്ടോകൾ എടുക്കാന്‍ സഹായകമാകും. മുൻവശത്ത് 16 എംപിയുടെ സെൽഫി ക്യാമറ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ, 5000 എംഎഎച്ച് ബാറ്ററിയും 30 വാട്സ് ഫാസ്റ്റ് ചാർജിംഗും ഫോണില്‍ ഉള്‍പ്പെട്ടേക്കും.

മോട്ടോ ജി96 5ജി വില

മോട്ടോ ജി96 5ജിയുടെ വില 15,000 രൂപയ്ക്കും 20,000 രൂപയ്ക്കും ഇടയിലായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഫോണിനെ മിഡ്-റേഞ്ച് സെഗ്‌മെന്‍റിൽ നല്ലൊരു ഓപ്ഷനാക്കി മാറ്റുന്നു. ലോഞ്ച് ഓഫറിന്‍റെ ഭാഗമായി ഈ ഫോണിന് ബാങ്ക് ഡിസ്‌കൗണ്ടുകൾ, നോ-കോസ്റ്റ് ഇഎംഐ, എക്‌സ്‌ചേഞ്ച് ഓഫറുകൾ എന്നിവ ലഭിക്കാൻ സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts