Home » Blog » kerala Max » ‘അശ്ലീല പരാമർശം, വ്യക്തിഹത്യ’ ; അൻസിബയുടെ പരാതിയിൽ ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശം
22

കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതിയിൽ നടി ലക്ഷ്മി പ്രിയക്കെതിരെ കേസെടുക്കാൻ പൊലീസിന് കോടതി നിർദേശം. എറണാകുളം മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സമാന പരാതിയിൽ ലക്ഷ്മി പ്രിയ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുക്കാൻ നേരത്തെ തൃപ്പൂണിത്തുറ മജിസ്ട്രേറ്റ് കോടതിയും നിർദേശം നൽകിയിരുന്നു.

അശ്ലീല പരാമർശങ്ങൾ ഉൾപ്പെടുത്തി ലക്ഷ്മി പ്രിയ തനിക്കെതിരെ വ്യക്തിഹത്യ നടത്തിയെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നുമാണ് അൻസിബയുടെ പരാതി. സാമൂഹിക മാധ്യമങ്ങളിലൂടെയും ഓൺലൈൻ ചാനലിലൂടെയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നായിരുന്നു ആരോപണം. പരാതിയിൽ പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് അൻസിബ കോടതിയെ സമീപിച്ചത്.

ആദ്യം പരാതി സ്വകാര്യ പരാതിയായി പരിഗണിക്കാനായിരുന്നു കീഴ്‌ക്കോടതിയുടെ നിലപാട്. തുടർന്ന് അൻസിബ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. വിഷയത്തിൽ വീണ്ടും പരിശോധിച്ച് നടപടിയെടുക്കാൻ ഹൈക്കോടതി കീഴ്‌ക്കോടതിക്ക് നിർദേശം നൽകിയതോടെയാണ് കേസ് നടപടികളിലേക്ക് നീങ്ങിയത്.

അതേസമയം, അൻസിബ ഉന്നയിച്ച ആരോപണങ്ങൾ ലക്ഷ്മി പ്രിയ നേരത്തെ നിഷേധിച്ചിരുന്നു. അൻസിബയുടെ പരാതിയിൽ കഴമ്പില്ലെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് താൻ നിയമനടപടിക്ക് ഒരുങ്ങുന്നതെന്നും ലക്ഷ്മി പ്രിയ പ്രതികരിച്ചിരുന്നു. ഇരുവരും തമ്മിലുള്ള തർക്കം ‘അമ്മ’ സംഘടനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് പിന്നാലെയാണ് രൂക്ഷമായത്. പരാതിയുമായി ബന്ധപ്പെട്ട് ലക്ഷ്മി പ്രിയയ്‌ക്കൊപ്പം മറ്റ് ചിലർക്കെതിരെയും അൻസിബ നേരത്തെ നിയമനടപടികൾ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *