Your Image Description Your Image Description

ചെങ്ങന്നൂർ : അയൽവാസിയെ വീട് കയറി വെട്ടി പരിക്കേൽപ്പിച്ച കേസിൽ പ്രതിക്ക് തടവ് ശിക്ഷ. ഒന്നാം പ്രതി ജോണി ഉമ്മനെ ഏഴുവർഷവും ഏഴുമാസത്തേക്കും തടവിനും 20000 രൂപ പിഴയും വിധിച്ചു.

ബന്ധുവിന്‍റെ വസ്തു വാങ്ങി അയൽവാസി വീട് വെച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ചെങ്ങന്നൂർ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി വീണ വി എസാണ് ശിക്ഷ വിധിച്ചത്. ഈ കേസിലെ രണ്ടാം പ്രതിയായ ജോളി ഉമ്മാനെ കോടതി വെറുതെ വിട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *