Your Image Description Your Image Description

അമ്പലപ്പുഴ : ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിൽ തിങ്കളാഴ്ച പുലർച്ചെ മൂന്നുമുതൽ ആറുവരെ ഭക്തർക്ക് വിഷുക്കണി ദർശിക്കാം. കിഴക്ക്, തെക്ക്, വടക്ക് വാതിലുകളിലൂടെ കണിദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിക്കാം.

ആറുമുതൽ അഭിഷേകം, ആനപ്പുറത്ത് പ്രഭാതശ്രീബലി, പന്തീരടിപൂജ, ശ്രീഭൂതബലി എന്നീ ചടങ്ങുകൾ നടക്കും. ഉദയാസ്തമനപൂജയുള്ളതിനാൽ രാവിലെ പത്തുമുതൽ ദർശനത്തിന് നിയന്ത്രണമുണ്ടാകും. രാത്രി പത്തുവലത്തായി ആനപ്പുറത്ത് വിളക്കെഴുന്നള്ളിപ്പ് നടക്കും. മുളയറ ഭഗവതിയുടെ ഉത്സവത്തിന് വിഷുദിനത്തിൽ ഉച്ചപ്പാട്ടോടെ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *