Your Image Description Your Image Description

ചങ്ങാതിക്കായി ഒരുതൈ നട്ട് ആ സൗഹൃദത്തെ ഒരു മഹാവൃക്ഷമാക്കി മാറ്റിയാൽ അതൊരു പുതിയ അനുഭവമാകും. ലോക സൗഹൃദ ദിനാചരണത്തിന്റെ ഭാഗമായി ആഗസ്റ്റ് നാലിന് ജില്ലയിലെ വിവിധ ഇടങ്ങളിലായി ഒന്നരലക്ഷം തൈകൾ ചങ്ങാതിമാരുടെ പേരിൽ കൈമാറുകയും നട്ട് പിടിപ്പിക്കുകയും ചെയ്യും. പരിസ്ഥിതി പുനഃസ്ഥാപനം, നെറ്റ് സീറോ കാർബൺ കേരളം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഹരിത കേരളം മിഷനും തദ്ദേശ ഭരണ സ്ഥാപനങ്ങളുമാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്. പിലാത്തറ കോ. ഓപ്പറേറ്റീവ് കോളേജ് എൻ എസ് എസ് വിഭാഗം ഉൽപാദിപ്പിച്ച വൃക്ഷത്തൈകളാണ് വിതരണം ചെയ്യുന്നത്. കുട്ടികളിൽ പരിസ്ഥിതി സ്നേഹം വളർത്തുന്നതിനും വൃക്ഷത്തൈ കൈമാറ്റം ലക്ഷ്യമിടുന്നുണ്ട്. മണ്ണിലൊരു തൈ നട്ട് പരിപാലിക്കുന്നതിലൂടെ മണ്ണും മനുഷ്യനും തമ്മിലുള്ള ജൈവബന്ധവും സുഹൃത്തുക്കൾ തമ്മിലുള്ള ആത്മബന്ധവും മഹാവൃക്ഷം പോലെ വളരട്ടെയെന്ന സന്ദേശംകൂടി കുട്ടികളിലെത്തും.

Related Posts