സൗദി അറേബ്യയിലെ ജനങ്ങളുടെ ആയുർദൈർഘ്യം 78.8 വയസ്സെന്ന് ആരോഗ്യ മന്ത്രാലയം

സൗദി അറേബ്യയിലെ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 78.8 വയസ്സെന്ന് ആരോഗ്യ മന്ത്രാലയം. ലോകാരോഗ്യ ദിനത്തിലാണ് രാജ്യത്തെ ജനങ്ങളുടെ ആയുർദൈർഘ്യത്തെക്കുറിച്ച് വിശദമാക്കിയത്.

2016 ൽ സൗദി അറേബ്യയിലെ ആയുർദൈർഘ്യം ശരാശരി 74 വയസ്സ് ആയിരുന്നുവെങ്കിൽ 2024-ൽ 78.8 വർഷമായി ഉയർന്നതായി ആരോഗ്യ മന്ത്രാലയം പറഞ്ഞു. ആരോഗ്യ സംരക്ഷണ നിലവാരം മെച്ചപ്പെടുത്താനും പ്രതിരോധ നടപടികൾ ശക്തിപ്പെടുത്താനും സ്വീകരിച്ച നടപടികളുടെ പ്രതിഫലനമാണിതെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

മികച്ച ആരോഗ്യവും ക്ഷേമവുമുള്ള ഊർജ്ജസ്വലമായ സമൂഹം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 2030 പ്രകാരം ആരോഗ്യ മേഖലയുടെ പരിവർത്തന പരിപാടിയുടെ ഭാഗമാണ് സൗദി പൊതുജനാരോഗ്യ ശ്രമങ്ങൾ. ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് നടത്തം ഉൾപ്പെടെയുള്ള ആരോഗ്യകരമായ ശീലങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിന ക്ഷേമ ശീലങ്ങളെ പിന്തുണയ്ക്കാനും ലക്ഷ്യമിട്ടുള്ള സംരംഭങ്ങളും ബോധവൽക്കരണ ക്യാംപയിനുകളും സംഘടിപ്പിച്ചത്.

More From Author

Leave a Reply

Your email address will not be published. Required fields are marked *