Your Image Description Your Image Description

ന്യൂഡൽഹി : ഇന്ത്യൻ വംശജൻ ശുഭാംശു ശുക്ല അടക്കമുള്ള നാല് പേരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ഗ്രേസ് ക്രൂ ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) ഡോക്ക് ചെയ്തു. ഇരുപത്തിയെട്ട് മണിക്കൂറിന് ശേഷമായിരുന്നു ഇത്. ഇതോടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ‌എസ്‌എസ്) എത്തുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശയാത്രികനായി മാറിയിരിക്കുകയാണ് ശുഭാംശു ശുക്ല. 1984-ൽ രാകേഷ് ശർമ്മയുടെ പയനിയറിംഗ് ദൗത്യത്തിന് 41 വർഷങ്ങൾക്ക് ശേഷം, മനുഷ്യ ബഹിരാകാശ യാത്രയിലേക്കുള്ള ഇന്ത്യയുടെ വിജയകരമായ തിരിച്ചുവരവിനെയാണ് ഈ യാത്ര അടയാളപ്പെടുത്തിയിരിക്കുന്നത്.

മിഷൻ പൈലറ്റായി സേവനമനുഷ്ഠിക്കുന്ന ശുഭാംശു ശുക്ലയ്‌ക്കൊപ്പം, അമേരിക്കയിലെ മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സണും, പോളണ്ടിൽ നിന്നുള്ള മിഷൻ സ്പെഷ്യലിസ്റ്റുകളായ സാവോസ് ഉസ്നാൻസ്കിയും, ഹംഗറിയിൽ നിന്നുള്ള ടിബോർ കപുവും എന്നിവരും ഉണ്ട്. കൂടാതെ ആക്‌സിയം ഫോര്‍ മിഷന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ചിലവഴിക്കുന്ന ശുഭാംശു ശുക്ലയും സംഘവും ആരോഗ്യം,കൃഷി, ഭക്ഷണം, ജീവശാസ്ത്രം എന്നീ മേഖലകളില്‍ 60 ഓളം ശാസ്ത്രീയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടും.

Leave a Reply

Your email address will not be published. Required fields are marked *