Your Image Description Your Image Description

തൃശ്ശൂർ: സ്‌കൂബ ഡൈവിങ്ങിനിടെ തൃശ്ശൂർ സ്വദേശി ദുബായിൽ മരിച്ചു.ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനിടയിലാണ് വേലൂർ നടവുലിങ്ങാടി ഐസക് (29) മരിച്ചത്.

ഓക്സിജൻ കിട്ടാതെ ഹൃദയാഘാതം ഉണ്ടായതായി പ്രാഥമിക വിവരം. സഹോദരൻ ഐവിനും ഐസക്കിന്റെ ഭാര്യയും കൂടെ ഉണ്ടായിരുന്നു. ഐവിന് പരിക്കേൽക്കുകയും ചെയ്തു.

ദുബായിയില്‍ ഒരു കമ്പനിയിൽ എൻജിനീയറിങ് വിഭാ​ഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ രേഷ്മയും എൻജിനീയറാണ്. ബലി പെരുന്നാൾ അവധി ആഘോഷിക്കാനാണ് ജുമേരാ ബീച്ചിൽ സ്‌കൂബ ഡൈവിങ്ങിനെത്തിയത്.

 

Leave a Reply

Your email address will not be published. Required fields are marked *