Your Image Description Your Image Description

ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കോ-ഓര്‍ഡിനേറ്ററും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിന്റേയും ഭാര്യ സുനിതാ കെജ്‌രിവാളിന്റേയും നൃത്തച്ചുവടുകളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. അല്ലു അര്‍ജുന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്പ 2-ലെ കണ്ടാലോ (ദി കപ്പിള്‍ സോങ്) എന്ന ഗാനത്തിന്റെ ഹിന്ദി പതിപ്പിനാണ് ഇരുവരും ചുവടുവെച്ചത്. മകള്‍ ഹര്‍ഷിത കെജ്‌രിവാളിന്റെ വിവാഹനിശ്ചയത്തോടനുബന്ധിച്ചായിരുന്നു കെജ്‌രിവാള്‍ ദമ്പതികളുടെ ‘കപ്പിള്‍ ഡാന്‍സ്’.

ഡല്‍ഹിയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചാണ് ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. കോളേജ് കാലത്തെ സുഹൃത്ത് സാംഭവ് ജെയിനുമായുള്ള ഹര്‍ഷിതയുടെ വിവാഹം ശനിയാഴ്ചയായിരുന്നു. പഞ്ചാബ് മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ ഔദ്യോഗിക വസതിയായ കപൂര്‍ത്തല ഹൗസില്‍ വെച്ചായിരുന്നു വിവാഹം. അരവിന്ദ് കെജ്‌രിവാളിന്റേയും സുനിതാ കെജ്‌രിവാളിന്റേയും മൂത്ത മകളാണ് ഹര്‍ഷിത കെജ്‌രിവാള്‍.

ജീവിതത്തില്‍ മാത്രമല്ല, ബിസിനസിലും പങ്കാളികളാണ് ഹര്‍ഷിതയും സാംഭവും. ബേസില്‍ ഹെല്‍ത്ത് എന്ന ഹെല്‍ത്ത്‌കെയര്‍ സ്റ്റാര്‍ട്ടപ്പ് ഇരുവരും ചേര്‍ന്നാണ് തുടങ്ങിയത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഉള്‍പ്പെടെ പ്രമുഖർ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തു. ഭംഗ്ര ചുവടുകള്‍ വെക്കുന്ന ഭഗവന്ത് മന്നിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts