Your Image Description Your Image Description

സുരഭില സുന്ദര സ്വപ്‍നമാണ് ഡയറക്ട് ഒടിടി റിലീസായി എത്തിയിരിക്കുന്നത്.ഇന്ന് അര്‍ദ്ധരാത്രിയോടെയാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.സണ്‍ നെക്സ്റ്റിലൂടെയാണ് സ്‍ട്രീമിംഗ് ചെയ്യുന്നത്.ടോണി മാത്യുവാണ് സംവിധാനം നിര്‍വഹിക്കുന്നത്. ടോണി മാത്യുവാണ് ചിത്രത്തിന്റെ രചനയും.ഡയാന ഹമീദ് പ്രധാന വേഷത്തിലുണ്ട്.പോൾ വി വർഗീസും രാജലക്ഷ്‍മി രാജനും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

ദീപക് രവിയാണ് ചിത്രത്തിൽ സംഗീതമൊരുക്കിയിരിക്കുന്നത്. ഗാന രചന രതീഷ് തുളസീധരനാണ്. കലാസംവിധാനം സുമിത് സുകുമാരൻ, ശബ്ദ ലേഖനം ഔസേപ്പച്ചൻ വാഴയിൽ, മേക്കപ്പ് അരുൺ വെള്ളിക്കോത്ത്, ക്യാമറ ജസ്റ്റിൻ ജോസഫ്, കോസ്റ്റ്യൂം ഡിസൈനർ ശ്രീജയ രാജേഷ്, സഹ സംവിധാനം ലക്ഷ്മൺ എസ് കുമാർ, സുമിത് സുകുമാരൻ ആണ് ചിത്രത്തിൻ്റെ നിമ്മാണം.

 

Related Posts