Your Image Description Your Image Description

ആരാധകർ കാത്തിരുന്ന ചിത്രമാണ് മോഹൻലാൽ നായകനായ എമ്പുരാൻ. ചിത്രം വിവാദങ്ങളോടെ വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. സിനിമയിലെ ചില രംഗങ്ങളും വില്ലൻ കഥാപാത്രത്തിന്റെ പേരും ചൂണ്ടിക്കാട്ടി എമ്പുരാനെതിരെ ബഹിഷ്‌കരണാഹ്വാനവുമായി സംഘപരിവാര്‍ രംഗത്തെത്തിയിരുന്നു.

സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് എമ്പുരാനിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ അഭിമന്യു സിംഗ്. സിനിമയെ സിനിമയായി കാണണമെന്നും ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണെന്നും അഭിമന്യു സിംഗ് പറഞ്ഞു.

സിനിമയെ സിനിമയായി കാണുക. ഒരു നടന്റെ കടമ സിനിമയ്ക്ക് ആവശ്യമായത് ചെയ്യുക എന്നതാണ്. നമ്മൾ ആ നിമിഷത്തിൽ അഭിനയിക്കുന്നു, അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. എമ്പുരാൻ എന്ന ചിത്രത്തിലെ പ്രശ്‌നങ്ങളെക്കുറിച്ച് ഞാൻ അടുത്തിടെയാണ് അറിഞ്ഞത്. ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയല്ല ഞങ്ങളുടെ ഉദ്ദേശ്യം. അത് സംഭവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,‘ അഭിമന്യു സിംഗ് പറഞ്ഞു.

അതേസമയം സിനിമയിലെ ക്ലൈമാക്സിനെക്കുറിച്ചക്കുള്ള വിമർശനങ്ങളിലും അദ്ദേഹം പ്രതികരിച്ചു. ‘അത് സംവിധായകന്റെ കാഴ്ചപ്പാടാണ്. എത്രത്തോളം വയലൻസ് കാണിക്കണമെന്നത് അദ്ദേഹത്തിന്റെ തീരുമാനമാണ്. ഒരു രംഗം എങ്ങനെ പുറത്തുവരണമെന്ന് സംവിധായകനും എഴുത്തുകാരനും തീരുമാനിക്കുന്നു. അഭിനേതാക്കളുടെ ജോലി അവർ പറയുന്നത് ശ്രദ്ധിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ്. അതാണ് ഞാൻ ചെയ്തത്,’ അഭിമന്യു സിംഗ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts