Your Image Description Your Image Description

കോഴിക്കോട്​: ജമാഅത്തെ ഇസ്‌ലാമിക്കെതിരെ വിദ്വേഷ ചാപ്പ കുത്തി ഭരണവിരുദ്ധ വികാരത്തെ മറികടക്കാൻ സി.പി.എമ്മിനാവില്ലെന്ന് തെളിയിക്കുന്നതാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന്​ ജമാഅത്തെ ഇസ്‍ലാമി കേരള അമീർ പി. മുജീബ്​ റഹ്​മാൻ.

സി.പി.എം ഉയർത്തിയ വർഗീയ ധ്രുവീകരണ രാഷ്ട്രീയത്തിനെതിരായ ശക്തമായ തിരിച്ചടിയാണ് നിലമ്പൂരിൽ സംഭവിച്ചിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമി നിലമ്പൂരിൽ മത്സരിച്ചിട്ടില്ല,നേരിട്ട് കക്ഷി ചേർന്നിട്ടുമില്ല. പക്ഷേ, കേരളത്തിലെ പ്രബല രാഷ്ട്രീയ കക്ഷിയായ സി.പി.എം ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി അപകടകരമായ വർഗീയ രാഷ്ട്രീയം കളിക്കുകയായിരുന്നു.കഴിഞ്ഞ മൂന്നര പതിറ്റാണ്ടിനിടയിൽ നടന്ന സി.പി.എം-ജമാഅത്ത് ചർച്ചകളും ജമാഅത്തെ ഇസ്‌ലാമിയിൽ നിന്നും പലതവണ സ്വീകരിച്ച പിന്തുണയും കേരളത്തിന്റെ പൊതു മണ്ഡലത്തിൽ ക്രിസ്റ്റൽ തെളിവുകളോടെ നിറഞ്ഞു നിൽക്കേ, അതെല്ലാം തള്ളിപ്പറഞ്ഞ്​ ജമാഅത്തെ ഇസ്‌ലാമിയെ ഭീകരവത്​കരിക്കാനാണ് സി.പി.എം ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *