Your Image Description Your Image Description

ബെയ്ജിംഗ്: ചൈനയിലെ പ്രശസ്ത ഷാവോലിന്‍ ക്ഷേത്രത്തിലെ മഠാധിപതിക്ക് എതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ചൈനയിലെ അന്വേഷണ ഏജന്‍സികള്‍. ഷി യോങ്‌സിന്‍ എന്ന മഠാധിപതിയാണ് അന്വേഷണ നിഴലിലുള്ളത്. ഇയാള്‍ ബുദ്ധമത ആചാരങ്ങള്‍ ലംഘിച്ചെന്നും ദീര്‍ഘകാലമായി ഒന്നിലധികം സ്ത്രീകളുമായി ബന്ധം പുലര്‍ത്തുകയും സാമ്പത്തിക തിരിമറി നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് അന്വേഷണം. ഒന്നിലധികം വകുപ്പുകളാണ് ഷി യോങ്‌സിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.

ബുദ്ധമത സമൂഹത്തിന്റെ പ്രശസ്തിക്കും സന്യാസിമാരുടെ പ്രതിച്ഛായയ്ക്കും കളങ്കം വരുത്തുന്ന പ്രവര്‍ത്തിയാണ് ഷി യോങ്‌സിന്‍ ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ചൈനയിലെ ബുദ്ധിസ്റ്റ് അസോസിയേഷന്‍ രംഗത്തെത്തി. ഷിയുടെ പൗരോഹിത്യ സര്‍ട്ടിഫിക്കറ്റുകളും പിന്‍വലിച്ചതായി സമിതി അറിയിച്ചു.

 

1981 ലാണ് ഷി യോങ്‌സിന്‍ ചൈനയിലെ ചരിത്ര പ്രധാനമായ ഷാവോലിന്‍ ക്ഷേത്രത്തിലെത്തുന്നത്. 1999 ഓടെ ക്ഷേത്രത്തിലെ മഠാധിപതിയായി മാറി. മതപരമായ പ്രാധാന്യത്തിനപ്പുറം ക്ഷേത്രത്തിന്റെ കുങ് ഫൂ ആയോധനകല ചരിത്രവും ഏറെ പ്രശ്‌സതമാണ്. നിരവധി സിനിമകളിലും ക്ഷേത്രം പ്രധാന ഇതിവൃത്തമായിട്ടുണ്ട്. കുങ് ഫുവിൻ്റെ പ്രചാരണവുമായി ബന്ധപ്പെട്ട് മുൻപ് ഷി യോങ്‌സിന്‍ സ്വകാര്യ കമ്പനിക്ക് വേണ്ടി പ്രവർത്തിച്ചത് വലിയ വിവാദമായിരുന്നു. പിന്നാലെ ചില പത്രങ്ങൾ ഇദ്ദേഹത്തെ ‘സിഇഒസന്യാസി’ എന്ന് വിളിച്ചിരുന്നു.

 

1981 ലാണ് ഷി യോങ്‌സിന്‍ ചൈനയിലെ ചരിത്ര പ്രധാനമായ ഷാവോലിന്‍ ക്ഷേത്രത്തിലെത്തുന്നത്. 1999 ഓടെ ക്ഷേത്രത്തിലെ മഠാധിപതിയായി മാറി. മതപരമായ പ്രാധാന്യത്തിനപ്പുറം ക്ഷേത്രത്തിന്റെ കുങ് ഫൂ ആയോധനകല ചരിത്രവും ഏറെ പ്രശ്‌സതമാണ്. നിരവധി സിനിമകളിലും ക്ഷേത്രം പ്രധാന ഇതിവൃത്തമായിട്ടുണ്ട്.

 

 

 

Related Posts